അഞ്ചുവയസുകാരിയാണ് സുആന്‍ സായ് തായ് ലാന്‍ഡില്‍ ജനിച്ച ആദ്യത്തെ പാണ്ട ആരാധകരേറെയാണ്‌ ഈ സുന്ദരിക്ക്
യുവാന് സായിയുടെ വളര്ച്ചയുടെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോ അടങ്ങിയ കാര്ഡും തയ്യാറാക്കിയിരുന്നു. അതില് പുറത്ത് നിന്നുള്ളവര് കൊണ്ടുവന്ന കാര്ഡുകളും വച്ചു. മൃഗശാലയിലെ ഷെഫാണ് യുവാന് സായിക്കായി രണ്ട് ഫ്രോസണ് കേക്ക് തയ്യാറാക്കിയത്.
തായ്പേയ്: വളരെ ഭാഗ്യമുള്ള പാണ്ടയാണ് തായ്പേയ് മൃഗശാലയിലുള്ള യുആന് സായ്. കാരണം, മൃഗശാല ജീവനക്കാരുടേയും, സന്ദര്ശകരുടേയും പ്രിയപ്പെട്ടവളാണവള്. അഞ്ചാമത്തെ പിറന്നാളാഘോഷത്തിന് മൃഗശാല ജീവനക്കാര് യുആന് സായിക്കായി ഒരുക്കിയത് രണ്ട് കേക്കുകളാണ്. പാണ്ടയ്ക്കിഷ്ടപ്പെട്ട പച്ചക്കറികളും പഴങ്ങളും വച്ചാണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്. അതില് കാരറ്റ്, ഉരുളക്കിഴങ്ങ്, മത്തന്, മുന്തിരി ഒക്കെയുണ്ട്.

യുവാന് സായിയുടെ ആരാധകരെല്ലാം രാവിലെ തന്നെ അവളെ പാര്പ്പിച്ചിരിക്കുന്ന അഴിക്ക് പുറത്ത് എത്തിയിരുന്നു പിറന്നാളാഘോഷത്തില് പങ്കെടുക്കാന്. യുവാന് സായിയുടെ വളര്ച്ചയുടെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോ അടങ്ങിയ കാര്ഡും തയ്യാറാക്കിയിരുന്നു. അതില് പുറത്ത് നിന്നുള്ളവര് കൊണ്ടുവന്ന കാര്ഡുകളും വച്ചു. മൃഗശാലയിലെ ഷെഫാണ് യുവാന് സായിക്കായി രണ്ട് ഫ്രോസണ് കേക്ക് തയ്യാറാക്കിയത്.

യുആന് സായി ജനിച്ചത് 2013, ജൂലായ് ആറിനാണ്. തായ്വാനില് ജനിച്ച ആദ്യത്തെ പാണ്ടയാണ് സുആന് സായ്. അവളുടെ അച്ഛന് ടുവാന് ടുവാനും അമ്മ യുആന് യുആനും ചോനയില് നിന്നെത്തിച്ചവരായിരുന്നു.
വീഡിയോ കാണാം:

