Asianet News MalayalamAsianet News Malayalam

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ രോ​ഗലക്ഷണങ്ങൾ നിസാരമായി കാണരുത്...

പുരുഷന്മാരിൽ ഉറക്കമില്ലായ്മ കൂടുതൽ വലിയ രോ​ഗങ്ങളിലെത്തിക്കും. ഉറക്കമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

men-shouldnt ignore these early signs
Author
Trivandrum, First Published May 4, 2019, 3:12 PM IST

പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. പുരുഷന്മാർ ഈ രോ​ഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറിനെ കണ്ടിരിക്കണം. 

men-shouldnt ignore these early signs

ഒന്ന്...

വിട്ടുമാറാത്ത തലവേദന ഉണ്ടെങ്കിൽ സൂക്ഷിക്കുക. തലവേദന തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. തലവേദന മാറാൻ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുകയാണ് വേണ്ടത്. 

രണ്ട്...

പുരുഷന്റെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെ ശ്രദ്ധിക്കാതെ പോകുന്ന രോഗ ലക്ഷണമാണ്. വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത് പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.

മൂന്ന്...

പുരുഷന്മാരിൽ ഉറക്കമില്ലായ്മ കൂടുതൽ വലിയ രോ​ഗങ്ങളിലെത്തിക്കും. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാല്...

സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കും. പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ശീലം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.

men-shouldnt ignore these early signs

അഞ്ച്...

 മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രാശയ കല്ലിനും സാധ്യത ഏറെയാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. 
 

Follow Us:
Download App:
  • android
  • ios