നടപ്പ് സാമ്പത്തിക വർഷത്തിലെ ഖാരിഫ് വിപണന കാലയളവിൽ 695.67 എൽഎംടി നെല്ല് സംഭരിച്ചുവെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്
ദില്ലി: കർഷക ദ്രോഹ നടപടികളെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും ആവർത്തിച്ച് കുറ്റപ്പെടുത്തുന്നതിനിടയിൽ താങ്ങുവില അടിസ്ഥാനമാക്കി വിളകൾ സംഭരിക്കുകയാണ് കേന്ദ്രസർക്കാർ. മോദി സർക്കാർ കർഷക സൗഹൃദ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് കേന്ദ്ര കൃഷി മന്ത്രാലയം കണക്ക് പുറത്ത് വിട്ടത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ ഖാരിഫ് വിപണന കാലയളവിൽ 695.67 എൽഎംടി നെല്ല് സംഭരിച്ചുവെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ കർഷകരിൽ നിന്ന് താങ്ങുവില അടിസ്ഥാനമാക്കിയാണ് നെല്ല് സംഭരണം പുരോഗമിക്കുന്നത്. മുൻവർഷങ്ങളിൽ നടന്നത് പോലെ സുഗമമായി തന്നെ നെല്ല് സംഭരണം മുന്നോട്ട് പോകുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ നെല്ല് സംഭരിക്കുന്നുണ്ട്. ഇതിന്റെ ആനുകൂല്യം ഇതുവരെ ഏകദേശം 94.15 ലക്ഷം കർഷകർക്ക് ലഭ്യമായി. താങ്ങുവില അടിസ്ഥാനമാക്കി 136350.74 കോടി രൂപയുടെ പ്രയോജനം നെൽ കർഷകർക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.
നെല്ല് സംഭരണത്തിന്റെ കണക്ക് | ||||
സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശം | സംഭരിച്ച നെല്ലിന്റെ അളവ് | കർഷകരുടെ എണ്ണം | താങ്ങുവില (കോടിയിൽ) | |
ആന്ധ്ര പ്രദേശ് | 3449237 | 529290 | 6760.50 | |
തെലങ്കാന | 7022000 | 1062428 | 13763.12 | |
അസം | 35296 | 5593 | 69.18 | |
ബിഹാർ | 4250220 | 598757 | 8330.43 | |
ഛണ്ഡീഗഡ് | 27286 | 1781 | 53.48 | |
ഛത്തീസ്‌ഗഡ് | 9201000 | 2105972 | 18033.96 | |
ദില്ലി | 0 | 0 | 0.00 | |
ഗുജറാത്ത് | 121865 | 25081 | 238.86 | |
ഹരിയാന | 5530596 | 310083 | 10839.97 | |
ഹിമാചൽ പ്രദേശ് | 27628 | 5851 | 54.15 | |
ഝാർഖണ്ഡ് | 307084 | 60445 | 601.88 | |
ജമ്മു കശ്മീർ | 40520 | 8724 | 79.42 | |
കർണാടക | 73348 | 23737 | 143.76 | |
കേരളം | 231454 | 91929 | 453.65 | |
മധ്യപ്രദേശ് | 4582610 | 661756 | 8981.92 | |
മഹാരാഷ്ട്ര | 1329901 | 468641 | 2606.61 | |
ഒഡിഷ | 4937749 | 1070693 | 9677.99 | |
പുതുച്ചേരി | 46 | 19 | 0.09 | |
പഞ്ചാബ് | 18685532 | 924299 | 36623.64 | |
ത്രിപുര | 31197 | 14575 | 61.15 | |
തമിഴ്‌നാട് | 1566401 | 239460 | 3070.15 | |
കിഴക്കൻ ഉത്തർ പ്രദേശ് | 4274110 | 654008 | 8377.26 | |
പടിഞ്ഞാറൻ ഉത്തർ പ്രദേശ് | 2130764 | 266569 | 4176.30 | |
ഉത്തർപ്രദേശ് ആകെ | 6404874 | 920577 | 12553.55 | |
ഉത്തരാഖണ്ഡ് | 1156066 | 56034 | 2265.89 | |
പശ്ചിമ ബംഗാൾ | 547436 | 228369 | 1072.97 | |
രാജസ്ഥാൻ | 7357 | 563 | 14.42 | |
ഇന്ത്യ ആകെ | 69566703 | 9414657 | 136350.74 | |
അവലംബം എഫ്സിഐയുടെ ദിനേനയുള്ള ബുള്ളറ്റിൻ | ||||
