തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.  

ദില്ലി: 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോ​ഗങ്ങൾ ഒക്ടോബർ 12 ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ നീണ്ടുനിൽക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങളാണിത്. 

Add Asianetnews as a Preferred SourcegooglePreferred

2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളർച്ച ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സർക്കാരിന് ആത്മവിശ്വാസം നൽകും. തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona