ഫുജൈറ: നവംബര്‍ 25 മുതല്‍ ഫുജൈറയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയായി കുറച്ച് നല്‍കും. കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർദേശ പ്രകാരം ജനുവരി നാല് വരെയാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഫുജൈറ പൊലീസ് മേധാവി മേജർ മുഹമ്മദ് അഹ്മദ് ബിൻ ഗാനിം അൽ കഅബി ട്വിറ്ററിലൂടെയാണ് ശിക്ഷയിളവ് അറിയിച്ചത്. യു.എ.ഇ ദേശീയ ദിനത്തിന്റേയും യു.എ.ഇ നന്മയുടെ വര്‍ഷം പദ്ധതിയുടെയും ഭാഗമായാണ് ഇത്തരമൊരു ഇളവ് നല്‍കുന്നത്. ഈ മാസം 20 വരെയുള്ള കേസുകളിലായിരിക്കും ആനുകൂല്യം ലഭിക്കുക.