ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനെന്ന പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് പിന്നാലെയാണ് പരാതികളേറുന്നത്. ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
തൃക്കാക്കര സ്വദേശി അബ്ദുള്‍ ജബ്ബാറിന് 9564025335 എന്ന നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കോള്‍ വന്നത്. ബാങ്കില്‍ നിന്നാണെന്ന പേരില്‍ വിളിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം എന്നുമാണ് ആവശ്യം. എന്നാല്‍ പേരും വിവരങ്ങളും ചോദിച്ചതോടെ കാള്‍ കട്ടായി. തിരിച്ചുവിളിക്കുമ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന മറുപടി മാത്രം. നേരത്തെയും സമാന തട്ടിപ്പുകള്‍ നടന്നിരുന്നെങ്കിലും ആധാര്‍ ലിങ്കിങ് തുടങ്ങിയതോടെ തട്ടിപ്പുകള്‍ ഏറി വരികയാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു. പിന്‍ നമ്പറോ മൊബൈലില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‍വേര്‍ഡോ ഒന്നും ആരുമായും പങ്കുവയ്‌ക്കരുത്. വ്യാജന്മാര്‍ക്കെതിരെ കരുതിയിരിക്കുക മാത്രമാണ് പോംവഴിയെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നു.
