ഗൗതം അദാനിക്കെതിരായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ട്വിറ്റര്‍ പരാമര്‍ശം അദാനി ഗ്രൂപ്പിന് സമ്മാനിച്ചത് വലിയ നഷ്ടം
ദില്ലി: ഗൗതം അദാനിക്കെതിരായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ട്വിറ്റര് പരാമര്ശം അദാനി ഗ്രൂപ്പിന് സമ്മാനിച്ചത് വലിയ നഷ്ടം.കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽനിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്ക്ക് വിപണിയില് വന്തിരിച്ചടിയാണ് കിട്ടിയത്. ആദാനിയുടെ ഓഹരികള്ക്ക് 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വിപണി മൂല്യം കണക്കാക്കിയാല് 9000 കോടിയുടെ നഷ്ടം ഇതുണ്ടാക്കിയെന്നാണ് റിപ്പോര്ട്ട്. മോദി സര്ക്കാറുമായി ഏറ്റവും അടുത്ത വ്യവസായി ആണ് അദാനി എന്നാണ് പൊതുവില് വിലയിരുത്തല്. അതിനിടെയാണ് ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.
കിട്ടാക്കടത്തിന്റെ പേരിൽ അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി നാണക്കേടുണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അദാനി ട്രാൻസ്മിഷൻ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി എന്റർപ്രൈസസ് 7.24% ഇടിഞ്ഞ് 172.40ൽ ക്ലോസ് ചെയ്തു. അദാനി പോർട്സ് ആൻഡ് എസ്ഇസെഡ് 6.53% ഇടിഞ്ഞ് 377.45ലും അദാനി പവർ 6.6% ഇടിഞ്ഞ് 27.60ലുമാണ് ക്ലോസ് ചെയ്തത്. ആകെ 9300 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.
അതേ സമയം അദാനിക്കെതിരെ ബിജെപിയില് നിന്ന തന്നെ ശബ്ദം ഉയര്ന്നത് രാഷ്ട്രീയ വൃത്തങ്ങളില് കൗതുകം ഉണര്ത്തിയിട്ടുണ്ട്. അതേ സമയം അദാനി ഗ്രൂപ്പ് വൃത്തങ്ങള് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം തള്ളി പ്രസ്താവന ഇറക്കി. അദാനി ഗ്രൂപ്പ് സ്വകാര്യ, പൊതുമേഖല ബാങ്കുകളില് നിന്നടക്കം കടമെടുത്തിട്ടുണ്ട്. അവ തിരിച്ചടയ്ക്കുന്നുമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
