ദില്ലി: പച്ചക്കറിയുടെ വിലയിടിഞ്ഞത് മൊത്ത വിലസൂചികയിലും മാറ്റമുണ്ടാക്കി. നവംബറില്‍ മൊത്ത വില ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് 3.15% ആയി. ഒക്ടോബറില്‍ 3.39% ആയിരുന്നു വാര്‍ഷിക വിലക്കയറ്റം. എന്നാല്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്, വ്യാപാരം കുറഞ്ഞതോടെ പച്ചക്കറിയുടെ മൊത്തവിലയില്‍ 24.10% ഇടവാണുണ്ടായത്. 

ഉള്ളിവില പകുതിയിലും താഴെയായിട്ടുണ്ട്. ഉരുളക്കിഴങ്ങിന് മുന്‍കൊല്ലം നവംബറിലെക്കാള്‍ 37% വില വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം ഭക്ഷ്യോത്പന്നങ്ങളിലെ ാര്‍ഷിക വിലക്കയറ്റം വെറും ഒന്നര ശതമാനം മാത്രമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതും വളരെ താഴ്ന്ന നിലയിലാണ്. 3.63% ശതമാനമാണ് ചില്ലറ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റതോത്.