ഫേസ്ബുക്കിലും ട്വിറ്ററിലും കറങ്ങിത്തിരിയുന്നത് കൊണ്ട് എന്തേലും ഗുണമുണ്ടോ? കൂടുതല്‍ ആലോചിക്കണ്ട, ഫേസ്ബുക്കിലും ട്വിറ്ററിലും കയറിയാല്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ഓഫറുകള്‍ ലഭ്യമായാലോ... എയര്‍ ഏഷ്യയാണ് ആരെയും അമ്പരപ്പിക്കുന്ന തകര്‍പ്പന്‍ ഓഫര്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ആസ് (എയര്‍ഏഷ്യ സൂപ്പര്‍ സോഷ്യല്‍ സെയില്‍) എന്ന പേരില്‍ കഴിഞ്ഞദിവസം രാത്രി തുടങ്ങിയ ഓഫര്‍ ഫെബ്രുവരി അഞ്ചുവരെ ഉണ്ടാകും. ഇത്തരത്തില്‍ ലഭിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തേക്കും കുറഞ്ഞ നിരക്കില്‍ ഏയര്‍ ഏഷ്യയില്‍ യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ഹൈദരാബാദില്‍നിന്നോ ബംഗളുരുവില്‍നിന്നോ ഗോവയിലേക്ക് എല്ലാ നികുതിയും ഉള്‍പ്പടെ വെറും 899 രൂപയ്‌ക്ക് പറക്കാനാകും. ഇതിനായി എയര്‍ ഏഷ്യയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പിന്തുടരണം.
899 രൂപയ്‌ക്ക് വിമാനയാത്ര നിങ്ങളെ ശരിക്കും വിസ്‌മയിപ്പിക്കുന്നുണ്ടോ. എങ്കില്‍ താമസിക്കണ്ട, http://bit.ly/2l2oBnC ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. മറക്കണ്ട ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.
അവരുടെ പോസ്റ്റുകള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ക്കായിരിക്കും ഓഫറുകള്‍ ലഭിക്കാനുള്ള അവസരം. കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ പ്രധാന 11 നഗരങ്ങളില്‍ എയര്‍ ഏഷ്യ സര്‍വ്വീസ് നടത്തുന്നുണ്ട്.
