ഓഹരി വിറ്റഴിക്കൽ ധാരണ അനുസരിച്ച് ജീവനക്കാരെ ഒരു വർഷം നിലനിർത്തണമെന്നും ഇതിന് ശേഷം വി.ആർ.എസ് എടുക്കാൻ അനുവദിക്കണം എന്നുമുള്ള നിർദ്ദേശം സർക്കാർ മുന്നോട്ടുവച്ചേക്കും.

ദില്ലി: എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായുള്ള ലേലനടപടികൾ ഇന്ന് ആരംഭിച്ചേക്കും. എയർഇന്ത്യയുടെ 76 ശതമാനം ഓഹരികളാകും കേന്ദ്രസർക്കാർ വിറ്റഴിക്കുക. 24 ശതമാനം ഓഹരികൾ സർക്കാർ തുടർന്നും കൈവശം വെച്ചേക്കുമെന്നാണ് സൂചന. കാർഗോ വിഭാഗമായ ഐസാറ്റിസിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിച്ചേക്കും. 5,000 കോടി രൂപ ആസ്തിയുള്ള കമ്പനികളെയേ ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നാണ് റിപ്പോർട്ട്. 

ഓഹരി വിറ്റഴിക്കൽ ധാരണ അനുസരിച്ച് ജീവനക്കാരെ ഒരു വർഷം നിലനിർത്തണമെന്നും ഇതിന് ശേഷം വി.ആർ.എസ് എടുക്കാൻ അനുവദിക്കണം എന്നുമുള്ള നിർദ്ദേശം സർക്കാർ മുന്നോട്ടുവച്ചേക്കും. ജെറ്റ് എയർവെയ്സ്, എയർ ഫ്രാൻസ്, ഡെൽറ്റ എയർ‍ലൈൻസ്, ഇന്ത്യയിൽ നിന്ന് ടാറ്റ ഗ്രൂപ്പ്, ഇൻഡിഗോ എയർലൈൻസ് എന്നിവർ എയർഇന്ത്യയിൽ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കടബാധ്യത 50,000 കോടി രൂപ കടന്നതിനെ തുടർന്നാണ് എയർഇന്ത്യയെ വിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.