മുംബൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. ഈ മാസം 13 മുതല്‍ 20 വരെയാണ് ടിക്കറ്റുകള്‍ ഇളവുകളോടെ നല്‍കുന്നത്. വണ്‍ വേ ടിക്കറ്റുകള്‍ക്ക് 425 രൂപ വരെയും അന്താരാഷ്ട്ര യാത്രാ നിരക്കുകളില്‍ 7000 രൂപ വരെയുമുള്ള ടിക്കറ്റുകളാണ് നല്‍കുന്നത്. അന്താരാഷ്ട്ര ഫ്ലൈറ്റുകളില്‍ എക്കണോമി, ബിസിനസ് ക്ലാസുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. എന്നാല്‍ ആഭ്യന്തര യാത്രകള്‍ക്ക് ഇക്കണോമി ക്ലാസില്‍ മാത്രമേ സ്വാതന്ത്ര്യ ദിന കിഴിവ് ലഭിക്കുകയുള്ളൂ. നിരക്കിളവ് ലഭിച്ച അന്താരാഷ്ട്ര ടിക്കറ്റുകള്‍ ഉപയോഗിച്ച്സെപ്തംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും യാത്ര ചെയ്യാന്‍ സാധിക്കും.