ദില്ലി: എയര്‍ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ ഈ വര്‍ഷം അവസാനത്തോടെ വിറ്റൊഴിയുമെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.

51 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതോടെ എയര്‍ഇന്ത്യയുടെ നടത്തിപ്പും പുതിയ പങ്കാളികളെ ഏല്‍പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓഹരി വിറ്റൊഴിക്കല്‍ സംബന്ധിച്ച വിഷയങ്ങളില്‍ അന്തിമതീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റലി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാവും എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

നാല് വിഭാഗമായി വിഭജിച്ചാവും എയര്‍ഇന്ത്യയുടെ വില്‍പനയെന്ന് മന്ത്രി വിശദീകരിച്ചു. എയര്‍ഇന്ത്യയുടെ അഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളടങ്ങുന്ന ആദ്യ വിഭാഗം. എഞ്ചിനീയറിംഗ് വിഭാഗമാണ് രണ്ടാമത്തേത്. ഗ്രൗണ്ട് ഹാന്‍ഡിലിംഗ് മൂന്നാം വിഭാഗവും. അലയന്‍സ് ബെംഗളൂരു,ചെന്നൈ , ഹൈദരാബാദ് തുടങ്ങിയ ചെറുനഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന അലയന്‍സ് എയര്‍ നാലാം വിഭാഗവും ആയിരിക്കും.