യൂണിയനുകള്‍ എല്ലാം കൂടി ചേര്‍ന്ന് ജോയിന്‍റ് ഫോറം എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ചു
ദില്ലി: എയര് ഇന്ത്യയുടെ ഓഹരി വില്പ്പനയ്ക്ക് പ്രാഥമിക ബിഡുകളുടെ സമര്പ്പണത്തിനുളള സമയപരിധി കഴിയാനിരിക്കേ പുതിയ കര്മ്മ പരിപാടിയുമായി കേന്ദ്ര സര്ക്കാര്. എയര് ഇന്ത്യയെ ഏറ്റെടുക്കാനാളില്ലാത്തതാണ് പുതിയ പദ്ധതിയെപ്പറ്റി ആലോചിക്കാന് സര്ക്കാരിനെ പ്രേരിപ്പിച്ചത്.
കേന്ദ്ര സര്ക്കാരിന്റെ ശ്രമങ്ങള്ക്കിടയില് എയര് ഇന്ത്യ എംബ്ലോയിസ് യൂണിയനും പുതിയ പദ്ധതി രൂപീകരിക്കുന്നതായി അറിയിച്ചു. ഇതിനായി യൂണിയനുകള് എല്ലാം കൂടി ചേര്ന്ന് ജോയിന്റ് ഫോറം എന്ന പേരില് ഒരു സമിതിയും രൂപീകരിച്ചു കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വിദഗ്ദരെ നിയമിച്ചുകൊണ്ട് ഒരു പുനരുദ്ധാരണ പദ്ധതി തയ്യാറാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നറിയുന്നു. ഓഹരി വില്പ്പന നിര്ത്തിവച്ച് 30,000 കോടിയുടെ രക്ഷാ പാക്കേജ് സര്ക്കാര് പ്രഖ്യാപിച്ച് എയര് ഇന്ത്യയെ ശക്തിപ്പെടുത്തണമെന്നും സര്ക്കാരിന്റെ മുന്നില് നിര്ദ്ദേശങ്ങളുയരുന്നുണ്ട്.
