ദില്ലി: വിമാനയാത്രക്കാരെ ആകർഷിക്കാൻ അത്യുഗ്രൻ ഓഫറുമായി എയർഏഷ്യ. 899 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കിൽ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫർ. നവംബർ ആറു വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും. അടുത്തവർഷം മാർച്ച് 31വരെ യാത്ര ചെയ്യാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഫാൽ–ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫർ ലഭിക്കുക. കൊച്ചി–ബംഗളൂരു 999 രൂപ, ബംഗളൂരു–ഗോവ 1,199 രൂപ, ഗോവ–ന്യൂഡൽഹി 3,199, ന്യൂഡൽഹി–ബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.