മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വര്‍ക്ക് ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ലാഭത്തില്‍ വര്‍ധന. ലാഭം 2.8 ശതമാനം വര്‍ധിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം കൂടിയതാണ് കമ്പനിക്കു നേട്ടമായത്. മുന്‍ വര്‍ഷത്തെ 1255 കോടി രൂപയുടെ സ്ഥാനത്ത് ഇത്തവണ 1290 കോടി രൂപ ലാഭം നേടാനായി.

മൊത്തം വരുമാനം 8.4 ശതമാനം വര്‍ധിച്ച് 24960 കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷത്തിന്റെ മൊത്തം കണക്കെടുത്താല്‍, ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.9 ശതമാനം വര്‍ധനയുണ്ട്. മൊത്ത വരുമാനം 96532 കോടി രൂപയിലെത്തി.

കമ്പനിയുടെ ആഫ്രിക്കന്‍ വിപണിയും മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്.