ജിഎസ്ടി രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തു. ഇത് വിജയകരമാക്കിയതിന്‍റെ ക്രെഡിറ്റ് സംസ്ഥാനങ്ങള്‍ക്കാണ്.
ദില്ലി: രാജ്യത്ത് ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും ഒരു വര്ഷത്തിനകം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജിഎസ്ടിയെന്നും അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തില് പറഞ്ഞു.
ജിഎസ്ടി രാജ്യത്തെ ജനങ്ങള് ഏറ്റെടുത്തു. ഇത് വിജയകരമാക്കിയതിന്റെ ക്രെഡിറ്റ് സംസ്ഥാനങ്ങള്ക്കാണ്. സാധാരണ ഗതിയില് ജി.എസ്.ടി പോലുള്ള പരിഷ്കാരങ്ങള് വിജയിക്കാന് അഞ്ചു മുതല് ഏഴു വര്ഷം വരെയെടുക്കും. എന്നാല് ഇവിടെ ഒരു വര്ഷം കൊണ്ട് വിജയകരമാക്കാനായി. ജിഎസ്ടി വന്നതോടെ രാജ്യത്ത് ഇന്സ്പെക്ടര് രാജ് അവസാനിച്ചുവെന്നും മോദി പറഞ്ഞു.
