നാല് വര്‍ഷം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്നു

ദില്ലി: ക്യാബിനറ്റ് അപ്പോയിന്‍മെന്‍റ്സ് കമ്മിറ്റി അരിജിത്ത് ബാസുവിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 2020 ഒക്ടോബര്‍ 31 വരെയാവും അദ്ദേഹത്തിന്‍റെ കാലാവധി. 

നിലവില്‍ എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. രണ്ട് മാസം മുന്‍പാണ് അദ്ദേഹം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് എസ്ബിഐയിലേക്ക് മടങ്ങിയെത്തിയത്. നാല് വര്‍ഷം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്നു.

എസ്ബിഐ മാനേജിംഗ് ഡയറക്ടറായിരുന്നു ബി. ശ്രീറാമിനെ ഐഡിബിഐയുടെ ചീഫായി മുന്ന് മാസത്തേക്ക് നിയമിച്ച ഒഴിവിലേക്കാണ് അരിജിത്ത് ബാസു എത്തുന്നത്.