സെന്‍സെക്‌സ് 500 പോയിന്‍റും നിഫ്ടി 150 പോയിന്‍റുമാണ് ഇടിഞ്ഞത്. സൈനിക നടപടി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ച ഉടനെ തന്നെ വിപണിയില്‍ വലിയ ഇടിവുണ്ടാകുകയായിരുന്നു. ബാങ്ക്, ഇന്‍ഫ്രാസ്ട്ക്ച്ചര്‍ ഓഹരികളിലാണ് നഷ്‌ടമുണ്ടായത്. അതിര്‍ത്തിയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ് വിപണിയിലെ ഇടിവിന്റെ കാരണം. 465 പോയിന്‍റ് താഴ്ന്ന് 27827 ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്ടി 153 പോയിന്‍റ് താഴ്ന്ന് 8591 ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ സേനയുടെ ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഓഹരി വിപണിയിലും ഇന്ന് വലിയ ഇടിവുണ്ടായി.