പണമുള്ള എടിഎം തേടിയുള്ള പാച്ചിൽ നിർത്തി ഇനി ഉത്രാടപ്പാച്ചിലിലേക്ക് കടക്കാം. കാലിയായ എടിഎമ്മുകളിൽ ബാങ്ക് അധികൃതർ പണം നിക്ഷേപിച്ചു. ബാങ്ക് ചുമതലപ്പെടുത്തിയ ഏജൻസികളും എടിഎമ്മുകളിൽ പണം നിറയ്ക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് ബാങ്കുകളുടെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബക്രീദിന് തൊട്ട് പിന്നാലെ ഓണം അവധി കൂടി എത്തിയതോടെ മൂന്ന് ദിവസം കൂടി ബാങ്കുകൾ അടിഞ്ഞ് കിടക്കും. ഓണക്കച്ചവടം വിപണിയിൽ പൊടിപൊടിക്കുന്നതിനാൽ മണിക്കൂറുകൾക്കുള്ളിൽ എടിഎമ്മുകൾ വീണ്ടും കാലിയാകാൻ സാധ്യതയുണ്ട്. 

ഈ സാഹചര്യം കണക്കിലെടുത്ത് തീരുന്ന മുറയ്ക്ക് എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനാണ് ബാങ്കുകളുടെ തീരുമാനം. പൊതുഅവധി ദിവസങ്ങളിൽ ബാങ്കുകൾ തുറക്കുന്നതിനുള്ള അനുമതിയും റിസർവ് ബാങ്കിൽ നിന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകൾ നേടിയിട്ടുണ്ട്.