ദില്ലി: കിട്ടാക്കടം പെരുകുന്നത് രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് കടുത്ത ക്ഷീണമേല്‍പ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലാഭത്തിൽ 34% ഇടിവാണ് കിട്ടാക്കടം കൊണ്ട് ഉണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള ത്രൈമാസ കാലയളവിലെ ബാങ്കിന്റെ ലാഭം 2058 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3102 കോടിയായിരുന്നു അറ്റാദായം. കിട്ടാക്കടം ഈ ത്രൈമാസത്തിൽ 4.43% ആണ് ബാങ്കിന്റെ കിട്ടാക്കടം. മൊത്തം കിട്ടാക്കടം ഇതോടെ 7.87% ആയി. ഏകദേശം 44489 കോടി രൂപയാണ് ജൂലൈ – സെപ്റ്റംബർ കാലയളവിലെ കിട്ടാക്കടം. ത്രൈമാസ വരുമാനം മുൻ കൊല്ലം 22759 കോടിയായിരുന്നത് ഇക്കുറി 18763 കോടിയായി.