കൊച്ചി: വരുന്ന നാലു ദിവസങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ എടിഎമ്മുകള്‍ നിറയ്ക്കാന്‍ നിര്‍ദ്ദേശം. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നിവ അടുപ്പിച്ച് വരുന്നതിനാല്‍ തുടര്‍ച്ചയായി നാലു ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. അതിനാല്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ അവധികള്‍ക്ക് മുന്‍പേ നിറയ്ക്കുന്ന പണം തീര്‍ന്നാല്‍  പേടിക്കാനൊന്നുമില്ല. 

നാലു ദിവസം നീളുന്ന അവധിക്കിടെ ഒരു ദിവസം എടിഎമ്മുകളില്‍ പണം നിറയ്ക്കും. ശാഖകള്‍ക്കകത്തും അതിനോടു ചേര്‍ന്നുള്ള എടിഎമ്മുകളിലുമാണ് പണം നിറയ്ക്കുക. ഇതിനായി ബാങ്ക് ചെസ്റ്റുകളില്‍ ഉദ്ദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐക്ക് നിലവില്‍ 3000 എടിഎമ്മുകളാണുള്ളത്. ഒരു എടിഎമ്മില്‍ 40 ലക്ഷം രൂപയാണ് നിറയ്ക്കുക