ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍ എന്നാണ് പദ്ധതിയുടെ പേര്
ദില്ലി: കൊക്കക്കോള, ഇന്ഫോസിസ്, ഹില്ട്ടന് തുടങ്ങിയ കോര്പ്പറേറ്റുകള് ഇന്ത്യയില് പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പ്രചാരണത്തിനിറങ്ങാന് തീരുമാനിച്ചു. ജൂണ് 5 ന് ലോക പരിസ്ഥിതി ദിനത്തോടനത്തിന്റെ കേന്ദ്ര സര്ക്കാരിന്റെ തീം ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന് (പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പ്പിക്കുക) എന്നാണ്.
കേന്ദ്ര സര്ക്കാരിന്റെ ഈ പരിസ്ഥിതി ദിന ആശയത്തോട് കോര്പ്പറേറ്റ് കമ്പനികളും ഐക്യദാഢ്യം പ്രഖ്യാപിക്കുകയായിരുന്നു. 2030 ഓടെ മാര്ക്കറ്റിലെത്തുന്ന ഓരോ പായ്ക്കറ്റുകളും റിക്കവര് ചെയ്യുകയും റീയൂസ് ചെയ്യുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൊക്കക്കോള ഇന്ത്യ വൈസ് പ്രസിഡന്റ് ഇഷ്തെയ്ക്ക് അമജ് അറിയിച്ചു. ഇന്ത്യയില് ഇപ്പോള് തന്നെ പായ്ക്കറ്റുകള് റീയൂസ് ചെയ്യാനുളള പ്രവര്ത്തനങ്ങള് നടന്നുവരുകയാണെന്നും. ഇത്തരം പ്രവര്ത്തനങ്ങളുടെ ലക്ഷ്യം തന്നെ മലിനീകരണം ഒഴിവാക്കുകയെന്നതാണെന്നും കൊക്കക്കോള അറിയിച്ചു.
പ്ലാസ്റ്റിക്ക് മലിനീകരണത്തെ തോല്പ്പിക്കുകയെന്ന പ്രവര്ത്തനം യുണൈറ്റഡ് നേഷന്സ് ഡവലപ്പ്മെന്റ് പ്രോഗ്രാം (യുഎന്ഡിപി), ഇന്ത്യന് സെന്റര് ഫോര് പ്ലാസ്റ്റിക്ക് ഇന് എന്വിറോണ്മെന്റ് (ഐസിപിഇ) എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
