തിരുവനന്തപുരം: മദ്യവില കൂട്ടാൻ ബിവറേജസ് കോർപറേഷൻ തീരുമാനം. 10 മുതൽ 15 രൂപ വരെ ഓരോ ബോട്ടിലിനും വർധിക്കും. 25 കോടി ബിവറേജസ് കോർപറേഷന് നഷ്ടമുണ്ട്. ഇത് നികത്താനാണ് മദ്യ വില വർധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പുതുക്കിയ വില ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരും.