ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍റെ മൂല്യം 11,000 ഡോളര്‍ കടന്നു. ഇന്നലെ 10,000 ഡോളര്‍ പിന്നിട്ട ബിറ്റ് കോയിന്‍റെ മൂല്യം മണിക്കൂറുകള്‍ക്കകമാണ് ആയിരം ഡോളര്‍ കൂടി പിന്നിട്ടത്. 6,64,432.78 രൂപയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ബിറ്റ് കോയിന് വില. ബിറ്റ് കോയിന്‍ രണ്ടാക്കാനുള്ള നീക്കം ഡെവലപ്പര്‍മാര്‍ ഉപേക്ഷിച്ചതും ആഭ്യന്തര അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളവര്‍ നിക്ഷേപം ബിറ്റ് കോയിനിലേക്ക് മാറ്റിയതുമാണ് ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം ഉയര്‍ത്തുന്നത്. ഒരു വര്‍ഷത്തിനിടെ പത്തിരട്ടി വര്‍ദ്ധനവാണ് ബിറ്റ്കോയിന്‍ മൂല്യത്തിലുണ്ടായിരിക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള മൂല്യവര്‍ദ്ധനവിനെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ദര്‍ സംശയത്തോടെയാണ് കാണുന്നത്.