ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണം വെളുപ്പിക്കാൻ രണ്ട് ലക്ഷത്തോളം സ്ഥാപനങ്ങൾ പ്രവര്‍ത്തിച്ചതായുള്ള വിവരം കേന്ദ്ര സര്‍ക്കാരിന് കിട്ടി. രണ്ട് ലക്ഷം കമ്പനികൾ 13 ബാങ്കുകളിൽ നിന്നായി 4550 കോടി രൂപ പിൻവലിച്ചതായാണ് റിപ്പോര്‍ട്ട്. നോട്ട് ആസാധുവാക്കലിന് ശേഷം ഈ കമ്പനികൾ ഭീമമായ തുക ബാങ്കിൽ നിക്ഷേപിക്കുകയും അത് പിൻവലിക്കുകയുമായിരുന്നു. ഈ കമ്പനികൾക്കെതിരെയുള്ള നടപടികൾ കേന്ദ്ര ധനമന്ത്രാലയം തുടങ്ങി.