കള്ളപ്പണം കണ്ടെത്തുന്നതിനായി ദില്ലിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 13.65 കോടി രൂപ പിടിച്ചെടുത്തു. ഗ്രേറ്റര്‍ കൈലാഷിലെ ടി&ടി എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന പണമാണ് കണ്ടെത്തിയത്. ഇതില്‍  2.60 കോടിയും പുതിയ നോട്ടുകളാണ്. ബാക്കി പിന്‍വലിക്കപ്പെട്ട പഴയ നോട്ടുകളും. സ്ഥാപന ഉടമായായ റോഹിത് ടംണ്ടനു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത നോട്ടുകള്‍ ആദായ നികുതി വകുപ്പിന് കൈമാറി.