ബെര്‍ലിന്‍: പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു കഴിഞ്ഞമാസം ലോകവിപണിയില്‍ കുറിച്ചത് റിക്കാര്‍ഡ് വില്പന. 1.65 ലക്ഷം വാഹനങ്ങളാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ വര്‍ധന.

2016 ജനുവരി -ഓഗസ്റ്റ് മാസങ്ങളിലായി 5.5 ശതമാനം നേട്ടത്തോടെ 15.08 ലക്ഷം വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ആദ്യ എട്ടുമാസ കാലയളവിലായി ബിഎംഡബ്ല്യു ആദ്യമായാണ് 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കുന്നത്.