ദില്ലി: കാലത്തിനൊത്ത് കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ബിഎസ്ഇ ( ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്) തീരുമാനിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇടപെടുന്നതിന് ഇനി മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കാനാണ് ബിഎസ്ഇയുടെ തീരുമാനം. ഐടി, ഐടിഇഎസ്, ബയോ - ടെക്നോളജി ആന്‍ഡ് ലൈഫ് സയന്‍സസ്, 3ഡി പ്രിന്‍റിങ്, സ്പേയ്സ് ടെക്നോളജി, ഇ - കൊമേഴ്സ് എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് പുതിയ പ്ലാറ്റ്ഫോമൊരുക്കുന്നത്. 

ചെറുകിട - ഇടത്തരം കമ്പനികളുടെ പരിധികളില്‍ ഉള്‍പ്പെടുത്തി സംരംഭങ്ങള്‍ക്ക് ഇന്‍സെന്‍റീവ്സ് നല്‍കാനും ബിഎസ്ഇക്ക് പദ്ധതിയുണ്ട്. ഈ വര്‍ഷം  ജൂലൈ ഒന്‍പത് മുതല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കും. ഓഹരി മൂലധനത്തിന്‍റെ പ്രീ ഇഷ്യൂ തുകയായി ഒരു കോടി രൂപ എക്സ്ചേഞ്ചില്‍ അടയ്ക്കണം.