തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നാടകതീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കും. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി.. തിരൂന്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ 30 ലക്ഷമാക്കി ഉയര്‍ത്തിയെന്നും ഡോ തോമസ് ഐസക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മ്മിക്കും. കെപിപി നമ്പ്യാരുടെ സ്മാരകമ്യൂസിയം ആരംഭിക്കാന്‍ ഒരു കോടി വകയിരുത്തിയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.