തിരുവനന്തപുരം: കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സ്‌കൂള്‍ നവീകരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് 60 ലക്ഷം മുതല്‍ 1 കോടി വരെ പണം അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ക്ലാസുകള്‍ ഡിജിറ്റലാക്കാന്‍ പ്രത്യേക പദ്ധതിയിലൂടെ 33 കോടി ചിലവിടും.
എല്ലാ എല്‍.പി/യുപി സ്‌കൂളുകളിലും കിഫ്ബി വഴി കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കും. 150 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 15 കോടിയും ഹയര്‍സെക്കന്‍ഡറിക്ക് 106 കോടിയും നല്‍കും. ഉച്ചഭക്ഷണപരിപാടിക്ക് 600 കോടി അനുവദിച്ചു. കേരള സ്‌കൂള്‍ കലോത്സവത്തിന് 6.56 കോടി നീക്കിവച്ചു.
