മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.. 2008ലെ പോലെ മാന്ദ്യ വിരുദ്ധപാക്കേജാണ് ഇത്. 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ആണ് നടപ്പിലാക്കുകയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി . ആകെ 20,000 കോടി രൂപയുടെ അടങ്കല്‍. നിക്ഷേപനിധി രൂപീകരിക്കാന്‍ പുതിയ സംവിധാനം . അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് . പെട്രോള്‍ സെസ്സും, മോട്ടോര്‍ വാഹനനികുതിയുടെ ഒരു ഭാഗവും ഇതിലേക്ക് വകയിരുത്തും.. കരാറുകാര്‍ക്കുള്ള പണവും ഇതില്‍ നിന്ന് തടസ്സമില്ലാതെ നല്‍കും. കരാറുകാര്‍ക്ക് പണത്തിനായി ട്രഷറിയെ സമീപിക്കേണ്ടിവരില്ലെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.