ആറ്റുകാൽ ക്ഷേത്രവികസന മാസ്റ്റർ പ്ലാനിന് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പത്മനാഭസ്വാമി ക്ഷേത്ര വികസനത്തിന് മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു. ശബരി പാതയ്ക്ക് 50 കോടി ബജറ്റില്‍ വകയിരുത്തി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി. പടയണി,തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും ഡോ തോമസ് ഐസക് പറഞ്ഞു.