റബർവില സ്ഥിരതാ പദ്ധതി തുടരും. 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നെല്ല് സംഭരണത്തിന് 385 കോടി രൂപ വകയിരുത്തി. നെൽകൃഷി പ്രോൽസാഹനത്തിന് 50 കോടി വകയിരുത്തിയെന്നും ഡോ. തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയൽനികത്തൽ വ്യവസ്ഥ റദ്ദാക്കി. കൃഷിഭൂമിയുടെ ഡാറ്റബാങ്ക് ഒരു വർഷത്തിനകം. കടക്കെണിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ അഞ്ചു കോടി രൂപ. കന്നുകുട്ടി പരിപാലനത്തിന് 50 കോടി രൂപ. നാളികേര സംഭരണത്തിന് 100 കോടി വകയിരുത്തിയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.