കൊച്ചി: കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കു മൊബൈല്‍ വഴി പണം അയയ്ക്കാന്‍ ഫെഡറല്‍ ബാങ്ക് പ്രമുഖ മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ റെമിറ്റ് വെയര്‍ പെയ്‌മെന്റ്‌സ് കാനഡയുമായി ധാരണ. ഓണ്‍ലൈന്‍ ആപ് ആയ റെമിറ്റര്‍ ഇതിനായി ഉപയോഗിക്കും.

വേഗത്തിലും ചെലവു കുറച്ചും പണം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് റെമിറ്റര്‍. എന്നും ഏതു നേരത്തും നിമിഷം കൊണ്ട് പണം കാനഡയില്‍ നിന്നു നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബാങ്ക് അറിയിച്ചു.