കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 36.36 ശതമാനമാണ് ഇപ്പോള്‍ വെട്ടികുറച്ചത്. കേരളത്തിന് 26,568 കിലോ ലിറ്റര്‍ മണ്ണെണ്ണ കിട്ടേണ്ടിടത്ത് ഇനി 16,080 കിലോ ലിറ്റര്‍ മണ്ണെണ്ണ മാത്രമേ ഒക്ടേബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വിതരണത്തിനായി കോരളത്തിന് ലഭിക്കൂ. വൈദ്യുതികരിച്ച വീടുകള്‍ക്ക് ലഭിക്കുന്ന മണ്ണെണ്ണയുടെ തോത് അരലിറ്ററില്‍ നിന്ന് 350 മില്ലി ലിറ്ററായി കുറയും. വീട്ടാവശ്യങ്ങള്‍ക്കായി നല്‍കിയ മണ്ണെണ്ണ വകമാറ്റി വിതരണം ചെയ്തതിനെതിരെ നേരത്തെ കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യമന്ത്രിയെ ഒക്ടോബര്‍ അഞ്ചിന് ദില്ലിയിലെത്തി കാണുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി തിലോത്തമന്‍ അറിയിച്ചു.