ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ പണക്കാരന്‍ തന്‍റെ സ്വത്തുകള്‍ക്ക് അനന്തരവകാശിയെ തേടുന്നു. 92 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള വാങ്ങ് ജിയാന്‍ലിന്‍ ആണ് മകന്‍ ഈ സ്വത്തുകള്‍ക്ക് അനന്തരവാകാശിയാകുവാന്‍ വിസമ്മതിച്ചതോടെ പുതിയ അവകാശിയെ തേടുന്നത്. ഇദ്ദേഹത്തിന്‍റെ ഡാലിയന്‍ വാന്‍റാ ഗ്രൂപ്പ് കമ്പനീസ് ചൈനയിലെ വലിയ വ്യാവസായിക വാണിജ്യ ശൃംഖലയാണ്.

ഷോപ്പിംഗ് മാള്‍സ്, തീംപാര്‍ക്ക്, സ്പോര്‍ട്സ് ക്ലബ് ഇങ്ങനെ വിവിധ ബിസിനസുകള്‍ ഇദ്ദേഹത്തിന്‍റെ കമ്പനിയുടെ കീഴിലുണ്ട്. തന്‍റെ മകന് തന്‍റെ സ്വത്തും ബിസിനസും കൈമാറുവാന്‍ ആയിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്, എന്നാല്‍ എനിക്ക് എന്‍റെ രീതിയില്‍ ജീവിക്കണം എന്ന് പറഞ്ഞ് മകന്‍ ഇദ്ദേഹത്തിന്‍റെ പദ്ധതിയില്‍ നിന്നും വിട്ടു നിന്നു.

ഇതോടെയാണ് മികച്ച മാനേജ്മെന്‍റ് വിദഗ്ധന്‍ കൂടിയായ ഒരു അവകാശിയെ ചൈനീസ് ധനികന്‍ തേടുന്നത്. ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെ പലരും ചോദിക്കുന്നു എന്താണ് അനന്തരവകാശിക്കുള്ള യോഗ്യത എന്ന്, അയാള്‍ തീര്‍ച്ചയായും പ്രഫഷണല്‍ മാനേജര്‍ ആയിരിക്കണം വാങ്ങ് ജിയാന്‍ലിന്‍ പറയുന്നു.