പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
പാലക്കാട്: കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ 'മുറ്റത്തെ മുല്ല'യ്ക്ക് ഇന്ന് തുടക്കമാകും . 12 ശതമാനം പലിശക്ക് 1000 മുതൽ 25,000രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാർക്കാട് പദ്ധതി ഉദ്‌ഘാടനം ചെയ്യും. കാർഷിക വായ്പാ സംഘങ്ങൾ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
