മുംബൈ: രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന നോട്ടുകളുടെ എണ്ണം നോട്ട് നിരോധനത്തിന് മുന്‍പുള്ള അവസ്ഥയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2018 ഫിബ്രുവരി ആറിലെ കണക്കനുസരിച്ച് നോട്ട് നിരോധനത്തിന് മുന്‍പുണ്ടായിരുന്ന 98.94 ശതമാനം കറന്‍സിയും വിപണിയില്‍ തിരിച്ചെത്തി കഴിഞ്ഞു. 

2016- നവംബര്‍ നാലിന് 17.97 ട്രില്ല്യണ്‍ (1,79,7000 കോടി) രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍ നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഇത് പകുതിയിലും താഴെയായി. 8.98 ട്രില്ല്യണ്‍ നോട്ടുകളായിരുന്നു 2017 ജനുവരി ആറിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നത്. ഇൗ അവസ്ഥയാണ് ഒരു വര്‍ഷത്തിന് ശേഷം മാറിയിരിക്കുന്നത്.