പേ ടിഎമ്മുവഴി കഴിഞ്ഞ വര്‍ഷം ആകെ നടന്നത് 20,000 കോടി രൂപയുടെ ഇടപാടായിരുന്നു. ദിവസം 70 ലക്ഷം ഇടപാടുകള്‍ വരെ കറന്‍സി നിയന്ത്രണം നിലവില്‍ വന്ന ശേഷം നടക്കുന്നുണ്ടെന്നാണ് വിവരം. നോട്ട് നിരോധനത്തിന് പിന്നാലെ 50 ലക്ഷം ഉപയോക്താക്കള്‍ പുതുതായി പേ ടിഎമ്മില്‍ ചേര്‍ന്നു. 

ഓണ്‍ലൈന്‍ ടാക്‌സി, ഓട്ടോ, ചെറുകിട വ്യാപാരികള്‍, പെട്രോള്‍ പമ്പ്, ഭക്ഷണശാലകള്‍ തുടങ്ങിയ ഓഫ്ലൈന്‍ ഇടപാടുകളാണ് ഇപ്പോള്‍ 65 ശതമാനവും നടക്കുന്നത്. നേരത്തേ ഓണ്‍ലൈന്‍ ഇടപാടുകളായിരുന്നു പേ ടിഎം വഴി 85 ശതമാനവും. പേ ടിഎമ്മിനിപ്പോള്‍ മൊബൈല്‍ വാലറ്റ് ഉപയോക്താക്കള്‍ 15 കോടിയായി ഉയര്‍ന്നിട്ടുമുണ്ട്.