നോട്ട് അസാധുവാക്കള്‍ പ്രഖ്യാപിച്ച സമയത്ത് രാജ്യത്തുള്ള ആകെ കറന്‍സികളുടെ എണ്ണം 9026 കോടി ആയിരുന്നു. ഇതില്‍ ആയിരംരൂ പയുടേത് 530 കോടി നോട്ടും 500 രൂപയുടേത് 1570 കോടി നോട്ടും ആയിരുന്നുവെന്നാണ് കണക്ക്. മെസൂരിലുള്ള പ്രസ്സിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിലെയും മധ്യപ്രദേശിലെ ദേവാസിലെയും പ്രസുകളില്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നുണ്ട്. റിസര്‍വ്വ് ബാങ്കിന് നേരിട്ട് നിയന്ത്രണം ഇല്ലാത്തതുകൊണ്ട് ഈ പ്രസ്സുകളില്‍ നിന്ന് അച്ചടപ്പിശകുള്ള 500 രൂപ നോട്ടുകളും പുറത്തുവന്നത്. രണ്ട് ഷിഫ്റ്റുകളിലായി ഇരട്ടി സമയം അച്ചടി നടത്തിയിട്ടും ആവശ്യത്തിന് 500 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല എന്ന ആശങ്ക ഉന്നത ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.
നിലില്‍ ഒരുമാസം 300 കോടിരൂപയുടെ കറന്‍സിയേ അച്ചടിക്കാനാകൂ. അതുകൊണ്ടുതന്നെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന 50 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനാകില്ല. മുഴുവന്‍ സമയം അച്ചടി നടന്നാലും ഒരുമാസം 300 കോടി കറന്‍സി മാത്രമെ ഈ പ്രസ്സുകളില്‍ നിന്ന് പുറത്തുവരു. അതായത് പകരം കറന്‍സി പൂര്‍ണമായും അച്ചടിക്കാന്‍ ആറുമാസം അനിവാര്യമാണ്.
നോട്ട് അച്ചടി നന്നായി പുരോഗമിക്കും മുമ്പ് നോട്ടുമാറ്റിയെടുക്കാന്‍ അവസരം നല്‍കരുതായിരുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം. 100 രൂപയും അഞ്ഞൂറ് രൂപയും കിട്ടുന്നവര്‍ അത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അച്ചടിക്കുന്ന നോട്ടുകള്‍ എല്ലായിടത്തും എത്തിക്കാനുള്ള അടിസ്ഥാന സൗകര്യത്തിന്റെ കുറവും ഉണ്ട്.
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന 50 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുക ശ്രമകരമാണെന്നിരിക്കെ പ്രതിസന്ധി അടുത്തവര്‍ഷം ആദ്യം പൂര്‍ണമായും മറികടക്കാനാകുമോ എന്ന ആശങ്ക സര്‍ക്കാര്‍ വൃത്തങ്ങളില്‍ പ്രകടമാണ്.
