എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്ന് 4500 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ഈ തുക എടിഎമ്മില്‍ നിന്നും ദിവസവും പിന്‍വലിക്കാം. എന്നാല്‍ ആഴ്ച്ചയില്‍ 24000 രൂപയെന്ന പരിധി പെട്ടെന്ന് എടുത്തുമാറ്റില്ലെന്നാണ് സൂചന. 500ന്റേയും 100ന്റേയും പുതിയ നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നതിനനുസരിച്ചായിരിക്കും നോട്ട് പ്രതിസന്ധിയ്ക്ക് കുറവു വരികയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
രാജ്യത്തെ നാല് നോട്ട് അച്ചടി പ്രസ്സുകള്‍ക്ക് നാലായിരം കോടി നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയുണ്ട്. ജനുവരി അവസാനത്തോടെ 75 ശതമാനം പുതിയ നോട്ടുകള്‍ എത്തുമെന്നാണ് വിദഗ്ധരുടെ കണക്കു കൂട്ടല്‍. ഇത് നോട്ട് പ്രതിസന്ധിക്ക് വലിയൊരളവുവരെ കുറവ് വരുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ 20 മുതല്‍ 25 ശതമാനം വരെ നോട്ട് ക്ഷാമം അപ്പോഴും ഉണ്ടാകുമെന്നാണ് കരുതുന്നത്.
4.94 ലക്ഷം കോടിയുടെ പുതി രണ്ടായിരം രൂപാ നോട്ടുകളാണ് ഇതിനോടകം ആര്‍ബിഐ പുറത്തിറക്കിയതെന്നാണ് കണക്കുകള്‍. അതേസമയം കഴിഞ്ഞ അമ്പത് ദിവസത്തിനുള്ളില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ലംഘിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ വാക്കിലുള്ള വിശ്വാസം നശിച്ചെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ആഴ്ച്ചയില്‍ പിന്‍വലിക്കാനുള്ള പണത്തിന്റെ പരിധി എടുത്തു കളയണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
