തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്തെ ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 

തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70-ലേക്കെത്തിയത്. 

കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69.23 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 കൊച്ചിയിലെ വില. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍-ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. 

മാര്‍ച്ച് മാസത്തിലുടനീളം ദിനംപ്രതി 20 പൈസ, 25 പൈസ വച്ച് ഇന്ധനവില വര്‍ധിച്ചെന്ന് പമ്പുടമകള്‍ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8