ദില്ലി: ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശികയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരി ഒന്നു മുതലുള്ള എട്ടു മാസത്തെ കുടിശികയാകും ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടുക. ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. അതിന് പിന്നാലെ കുടിശ്ശിക ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് നല്‍കാനുള്ള തീരുമാനവും ധനമന്ത്രാലയം എടുത്തത്.