ഫിന്‍ടെക്കും ബാങ്കുകളും
ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലെത്തിയ പരസ്യം കണ്ടിട്ടാണ് അയാള് പ്രമുഖ ന്യൂജനറേഷന് ബാങ്കില് അക്കൗണ്ടെടുത്തത്. അയാള്ക്ക് അതിനായി ബാങ്കില് പോകേണ്ടതായപ്പോലും വന്നില്ല. ബാങ്ക് അയാളിലേക്കെത്തി.
ഇത് ഒരാളുടേതല്ല പലരുടെയും ബാങ്ക് അനുഭവം ഇപ്പോള് ഇതാണ്. നമ്മള് കരുതും ഇതൊക്കെ നമ്മള്ക്കായി ചെയ്തുതരുന്നത് ബാങ്കാണെന്നാണ്. എന്നാല് ഇവയൊക്കെ ചെയ്ത് തരുന്നത് ഇന്ന് ബാങ്കുകളല്ല പകരം ഫിന്ടെക്ക് കമ്പനികളാണ്. ബാങ്കിലേക്ക് നമ്മളെ നയിച്ച പരസ്യം നല്കിയതും ഫിന്ടെക്കുകളാണ്.
ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കിങ് സേവനങ്ങള് കരാര് അടിസ്ഥാനത്തില് ഫിന്ടെക്ക് കമ്പനികളെ ഏല്പ്പിക്കുകയാണ് പുതിയ രീതി. ഇതോടെ ലോഗോയും ടാഗ് ലൈനും പോളിസിയും മാത്രമാവും ബാങ്കുകളുടേതായി ഉണ്ടാവുക. നടപ്പാക്കുന്നത് ഫിന്ടെക്കുകളാവും. കഴിഞ്ഞ അഞ്ചുവര്ഷമായി ഫിന്ടെക്ക് സ്റ്റാര്ട്ടപ്പുകളുടെ എണ്ണത്തില് വലിയ വളര്ച്ചയാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.
ബാങ്കുകള്ക്ക് പുറമേ എന്പിഎഫ്സികളും ഇന്ന് സേവനങ്ങള് വേഗതയിലും എളുപ്പത്തിലും നല്കാന് ഫിന്ടെക്കുകളെ ആശ്രയിക്കുകയാണ്. ഒരുപക്ഷേ ഭാവിയില് ബാങ്കുകളും ബാങ്ക് ജീവനക്കാരും ഇല്ലാതായാലും അത്ഭുതപ്പെടുവാനില്ല. ഫിന്ടെക്ക് കമ്പനികള് കൃതൃതയേടെയും ചടുലതയേടെയുമാണ് രാജ്യത്ത് വളരുന്നത്.
