മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട്, ഈ വര്‍ഷത്തെ ബിഗ് ബില്യന്‍ ഡേയ്സ് പ്രഖ്യാപിച്ചു. വന്‍ ഓഫറുകളുമായി ഈ മാസം 20 മുതല്‍ 24 വരെയാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവം വരാനിരിക്കുന്നത്. 

മുഖ്യ എതിരാളിയായ ആമസോണിനെ കടത്തിവെട്ടാനുള്ള തന്ത്രങ്ങളുമായാണ് ഇക്കുറി ഫ്ലിപ്പ്‍കാര്‍ട്ട് ബിഗ്ബില്യന്‍ ഡേയ്സിനൊരുങ്ങുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങള്‍ക്കപ്പുറം രണ്ടാംകിട നഗരങ്ങളെയാണ് ഇക്കുറി കമ്പനി കൂടുതല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ഉപഭോക്താക്കളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇ.എം.ഐ സൗകര്യം, നോ കോസ്റ്റ് ഇ.എം.ഐ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.