കൊച്ചി: രാജ്യത്തേക്ക് എത്തുന്ന വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധന. മൂന്ന് ദിവസത്തിനുള്ളില്‍ 2,300 കോടി രൂപയുടെ നിക്ഷേപം രാജ്യത്തെ വിപണികളിലേക്ക് ഒഴുകിയെത്തി. എഫ്‌ഐപികളെ നിബന്ധനകളോടെ പരോക്ഷ കൈമാറ്റ നികുതികളില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റിലെ അരുണ്‍ ജെയ്റ്റിലിയുടെ പരാമര്‍ശമാണ് വിദേശ നിക്ഷേപതോത് കൂടാന്‍ കാരണം.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍-ജനുവരി കാലയളവില്‍ 80,310 കോടി രൂപയാണ് വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപര്‍ പഴയ താത്പര്യം വീണ്ടും പ്രകടിപ്പിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
