ലിറ്ററിന് 75.62 ആണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താഴ്ന്നു കൊണ്ടിരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നു വര്‍ധന. പെട്രോളിന് 19 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. 

ലിറ്ററിന് 75.62 ആണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 67.84. അതേസമയം എണ്ണ ഉത്പാദക രാഷ്ട്രമായ യുഎഇയില്‍ മാര്‍ച്ച് മാസത്തെ എണ്ണ വിലയില്‍ പ്രഖ്യാപിച്ചപ്പോള്‍ വിലയില്‍ കുറവ് വന്നിട്ടുണ്ട്.