അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ ഇന്ധനത്തിന്റെ മൂല്യവര്‍ദ്ധിത നികുതി നാല് ശതമാനം കുറച്ചു. ഇതോടെ പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ 93 പൈസയും ഡീസലിന് രണ്ട് രൂപ 72 പൈസയും കുറഞ്ഞു. പെട്രോളിന് 67 രൂപ 53പൈസയും ഡീസലിന് 60 രൂപ 77സൈയുമായാണ് ഗുജറാത്തിലെ വില. വര്‍ഷം 2316 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാന സര്‍ക്കാരിനുണ്ടാകും. 

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. നികുതി കുറയ്ക്കില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. നേരത്തെ പെട്രോളിന്റേയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു.