തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

തിരുവനന്തപുരം: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്ത് പെട്രോളിന് 24 പൈയും ഡീസലിന് 29 പെസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 78.85 രൂപയും ഡീസലിന് 71.81 രൂപയുമാണ് വില. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച് ദിവസം തോറും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ദ്ധനവ് താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ കാര്യമായ വില വര്‍ദ്ധനവ് തന്നെ വരുമെന്നാണ് കരുതുന്നത്.