അഹമ്മദാബാദ്: നോട്ട് അസാധുവാക്കല്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചില്ലെന്നതരത്തിലുള്ള കണക്കുകള്‍ നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗമനൈസേഷനി(സിഎസ്ഒ)ല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായി അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വാമി. 

ജിഡിപിയുടെ അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ വിശ്വസിക്കരുത്. അവ വ്യാജമായി തയ്യാറാക്കിയതാണ്. സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന് വ്യാജമായ കണക്കുകള്‍ തയ്യാറാക്കാന്‍ കേന്ദ്രത്തില്‍നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സ്വാമി പറഞ്ഞു. 

തന്‍റെ പിതാവാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ സ്ഥാപകന്‍. മന്ത്രി സദാനന്തഗൗഡയ്ക്കൊപ്പം താനും സിഎസ്ഓയില്‍ പോയിരുന്നു. സിഎസ്ഒയുടെ ചുമതലയുള്ള ആളെ ഗൗഡ വിളിച്ചു വരുത്തി. കണക്കുകളില്‍ കൃത്രിമം കാണിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്‍റെ ഭാഗമായിരുന്നു അതെന്നും സ്വാമി വ്യക്തമാക്കി. 

ജിഡിപിയില്‍ നോട്ട് അസാധുവാക്കല്‍ പ്രതിഫലിക്കില്ലെന്ന് അവര്‍ പറയുന്നത് ഈ സമ്മര്‍ദ്ദത്തിന്‍റെ ഫലമായാണ്. നോട്ട് അസാധുവാക്കല്‍ പോലൊരു നടപടി എങ്ങനെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കാതിരിക്കുമെന്ന തന്‍റെ ചോദ്യത്തിന് സമ്മര്‍ദ്ദമുണ്ടെന്നായിരുന്നു മറുപടി. 

വിദേശ റേറ്റിംഗ് ഏജന്‍സികളായ മൂഡ്സ്, ഫിച്ച് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നും സ്വാമി പറഞ്ഞു. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ദുര്‍ബലമാണ് ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെന്നും നമുക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് കഴിയാത്ത കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും സുബ്രഹ്മണ്യം സ്വാമി